കൊച്ചി: എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫ്രഷ്നെസ് ഡിറ്റക്ഷന്‍ ടെക്നോളജിയുമായി വേള്‍പൂള്‍. വേള്‍പൂളിന്‍റെ ലക്സൂറിയം 4ഡോര്‍ റഫ്രിജറേറ്ററുകളിലാണ് പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ഈ ആറാം ഇന്ദ്രിയം സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ആധുനിക ഇന്ത്യന്‍ വീടുകളിലെ ദൈനംദിന പ്രശ്നത്തിന് പരിഹാരം നല്‍കുന്ന തരത്തിലാണ് ശ്രദ്ധാപൂര്‍വം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വലിയ അളവില്‍ വാങ്ങി സൂക്ഷിച്ച ശേഷം ശ്രദ്ധിക്കപ്പെടാതെ പോകുന്ന പച്ചക്കറികളും പഴങ്ങളും പഴുത്ത് പാഴാകുന്നത് തടയുക എന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചത്.
സമയക്കുറവുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍ പലപ്പോഴും പലചരക്ക് സാധനങ്ങള്‍ക്കൊപ്പം പച്ചക്കറികളും പഴങ്ങളും വലിയ അളവില്‍ വാങ്ങി റഫ്രിജറേറ്ററില്‍ സൂക്ഷിക്കും. എന്നാല്‍, റഫ്രിജറേറ്ററില്‍ വെച്ചതിന് ശേഷം ചില സാധനങ്ങളുടെ ഗുണനിലവാരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പുറത്തുനിന്ന് ശ്രദ്ധയില്‍പ്പെടാറില്ല. അതിനാല്‍ ആദ്യം എന്താണ് ഉപയോഗിക്കേണ്ടതെന്ന് മനസ്സിലാക്കാന്‍ ഉപഭോക്താക്കള്‍ കൃത്യമായ ഇടവേളകളില്‍ അവ പരിശോധിക്കേണ്ടിവരുന്നു. ഇതുമൂലം ഭക്ഷ്യവസ്തുക്കള്‍ പാഴാകുന്നത് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമോ ഴുത്ത പച്ചക്കറികളും പഴങ്ങളും തന്നെ ഉപയോഗിക്കേണ്ട സാഹചര്യമോ ഉണ്ടാകുന്നു. ഇതോടെ ദൈനംദിന പാചകവും ഭക്ഷ്യപരിപാലനവും കൂടുതല്‍ ബുദ്ധിമുട്ടാകുന്നു. വേള്‍പൂളിന്‍റെ 6ത് സെന്‍സ് എഐ ടെക്നോളജി ഈ പ്രശ്നത്തിന് പരിഹാരം കാണുന്നു. ഫ്രെഷ്നസ് നിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ്, പച്ചക്കറികളും പഴങ്ങളും പഴുക്കുന്ന ഘട്ടത്തില്‍ എപ്പോള്‍ ശ്രദ്ധ നല്‍കണമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണിത്.

No comments:
Post a Comment