Followers

Friday, 13 November 2026

വാട്ട്സ്ആപ്പിലൂടെ സേവിങ്സ് അക്കൗണ്ട്; പുതിയ സംവിധാനവുമായി ഉജ്ജീവന്‍ ബാങ്ക്



 






കൊച്ചി: രാജ്യത്തെ  ബാങ്കിംഗ് മേഖലയില്‍ ആദ്യമായി വാട്ട്സ്ആപ്പ് ബാങ്കിംഗ് സംവിധാനത്തിലൂടെ നേരിട്ട് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനുള്ള സൗകര്യമൊരുക്കി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്. 900 208 2121 എന്ന വാട്ട്സ്ആപ്പ് ബാങ്കിംഗ് നമ്പറിലൂടെ യോഗ്യതയുള്ള പുതിയ ഉപഭോക്താക്കള്‍ക്ക് ഇനി ബാങ്കിന്‍റെ പ്രത്യേക ആപ്ലിക്കേഷന്‍ ഡൗ?ലോഡ് ചെയ്യാതെ തന്നെ വാട്ട്സ്ആപ്പിലൂടെ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും.

ഉപഭോക്താക്കള്‍ക്ക് ഏറെ പരിചിതവും സുരക്ഷിതവുമായ വാട്ട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കാനുള്ള ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ നീക്കമാണിത്.

എഐ അധിഷ്ഠിതമായ മറുപടികള്‍, വിവിധ ഭാഷകളിലുള്ള സേവനം, വോയ്സ് അസിസ്റ്റന്‍സ് തുടങ്ങിയ പുതിയ ഫീച്ചറുകള്‍ കൂടി ഭാവിയില്‍ വാട്ട്സ്ആപ്പ് ബാങ്കിങ്ങിന്‍റെ ഭാഗമാക്കാന്‍ ഉജ്ജീവന്‍ എസ്എഫ്ബി ലക്ഷ്യമിടുന്നുണ്ട്.

No comments:

Post a Comment

ആറാം ഇന്ദ്രിയം എഐയുമായി വേള്‍പൂള്‍ റഫ്രിജറേറ്റര്‍

കൊച്ചി: എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫ്രഷ്നെസ് ഡിറ്റക്ഷന്‍ ടെക്നോളജിയുമായി വേള്‍പൂള്‍. വേള്‍പൂളിന്‍റെ ലക്സൂറിയം 4ഡോര്‍ റഫ്രിജറേറ്ററുകളില...